LSPS Flash: *കണ്ണാടിപ്പാത്തയുടെ നാലാം ലക്കം പുറത്തിറങ്ങി-കോപ്പി ആവശ്യമുള്ളവര്‍ LSPS യുമായി ബന്ധപ്പെടുക*

Thursday 28 June 2012

                                                         കഥ                                                  
                                                        താജ്
                                         ഇസ്മത്ത് ഹുസൈന്‍
       എന്റെ പ്രണയ സഖി പറഞ്ഞു.ആഗ്രയില്‍ പോയാല്‍ എനിക്കൊരു താജ്.
“നിന്റെ ഓര്‍മ്മക്ക് ഞാനൊരു താജ് പണിയാം.” ഞാന്‍ പറഞ്ഞു.
“എന്റെ മരണമാണോ നിങ്ങളുടെ മോഹം.”
മരണം മോചനവും ലയനവുമാണ്.പ്രണയത്തിന്റെ ലഹരിയിലുള്ള ലയനമാണ് താജ്. താജില്‍ നീയും ഞാനുമില്ല. നീ മാത്രം. പ്രണയമാകുന്ന നീ മാത്രം. ഒരു മഴത്തുള്ളിയായി നീയാകുന്ന സമുദ്രത്തില്‍ ലയിക്കാന്‍ ഞാനിതാ വരുന്നു. നിന്റെ ഹൃദയം തുറന്ന് എന്നെ സ്വീകരിച്ചാലും. നമുക്ക് ഒന്നായി ഒരു താജാകാം.
“പോ മനുഷ്യാ, അങ്ങോട്ട് മാറിക്കിടക്ക്, ഇത്രയും പ്രയമായിട്ടും നാണമില്ലാത്തൊരുമനുഷ്യന്‍.”
നരച്ച് കഷണ്ടണ്‍ി കയറിയ തലയില്‍ വിരലുകളോടിച്ച് വിങ്ങുന്ന ഹൃദയവുമായി അയാള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
കുട്ടിയെ ഉറക്കാന്‍ ശ്രമിച്ച അവള്‍ കുട്ടി ഉറങ്ങാന്‍ തുടങ്ങിയതോടെ തിരിഞ്ഞുകിടന്ന് അവളും ഉറങ്ങാന്‍ തുടങ്ങി.

No comments:

Post a Comment