LSPS Flash: *കണ്ണാടിപ്പാത്തയുടെ നാലാം ലക്കം പുറത്തിറങ്ങി-കോപ്പി ആവശ്യമുള്ളവര്‍ LSPS യുമായി ബന്ധപ്പെടുക*

Wednesday 8 April 2015

കണ്ണാടിപ്പാത്തയുടെ പുതിയ ലക്കം പുറത്തിറങ്ങി

IN MAIN NEWS / 08 APRIL 2015
കവരത്തി- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ ത്രൈമാസികയായ കണ്ണാടിപ്പാത്തയുടെ പുതിയ ലക്കം പുറത്തിറങ്ങി. വിവിധ ദ്വീപുകളില്‍ കോപ്പി ലഭ്യമാണ്. കോപ്പി ആവശ്യമുള്ളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക. കവരത്തി- ഹസ്സന്‍ കോയ (8547919987), അമിനി- മുഹമ്മദ് ശുഅയ്ബ്.സി.എച്ച്.പി(9496066706), കടമത്ത്- മുഹ്സിന്‍.കെ.എസ്.(9447959355), അഗത്തി- അബ്ദുല്‍ ഗഫൂര്‍.എ.എം(9400177765), കില്‍ത്താന്‍-സര്‍ഫ്രാസ്.ടി.ഐ(9447981929), ചെത്ത്ലാത്ത്-സഫി ആശ്രയാ (9495702821), ആന്ത്രോത്ത്- അസ്ഹര്‍ മാസ്റ്റര്‍(8547914771), കല്‍പേനി- കോയമ്മാ മാസ്റ്റര്‍(9447990836), ബിത്ര-മുഹമ്മദ് ഖാസിം(0447048214).
വിവിധ ദ്വീപുകളില്‍ നിന്ന് ദ്വീപ് ഡയറിവഴി വരിക്കാരായവര്‍ അതാത് ദ്വീപിലെ ഡിസ്ട്രിബ്യൂട്ടറുമാരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: എന്‍.ഇസ്മത്ത് ഹുസൈന്‍- 9496175496, കെ.ബാഹിര്‍- 9496275299

SHARE YOUR FEEDBACK

Wednesday 5 December 2012

Tuesday 6 November 2012

അറബി കോളേജിന്‍റെ മലയാള സാഹിത്യവേദി- ശ്രീ.ഇസ്മത്ത് ഹുസൈന്‍ നിര്‍വ്വഹിച്ചു കോഴിക്കോട്- ജൗഹറില്‍ ഹുദാ അറബി കോളേജിലെ മലയാളം സാഹിത്യവേദിയുടെ ഉത്ഘാടനം ദ്വീപിലെ പ്രശസ്ത സാഹിത്യകാരനും കില്‍ത്താന്‍ സ്വദേശിയുമായ ശ്രീ.ഇസ്മത്ത് ഹുസൈന്‍ നിര്‍വ്വഹിച്ചു. കോളേജ് മാഗസിന്‍ " അല്‍ജൗഹറിന്‍റെ " ഗാന്ധിപതിപ്പിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. പി.കെ.മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ ആശംസകളര്‍പ്പിച്ച്കൊണ്ട് കെ.പി.കുഞ്ഞിമൂസ, ശജറീന ജൗഹരിയ്യാ, അയ്യൂബ് ഫൈസി, തസ്ലീനാ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മിര്‍ശാദ് യമാനി സ്വാഗതവും മാഗസിന്‍ എഡിറ്റര്‍ ഫസ്ന നന്ദിയും പറഞ്ഞു. ലക്ഷദ്വീപിലെ ആദ്യ മലയാളനോവലായ കോലോടത്തിന്‍റെ രചയിതാവാണ് ശ്രീ.ഇസ്മത്ത് ഹൂസൈന്‍. അദ്ദേഹത്തെക്കുറിച്ച് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്ന ലേഖനം.

Thursday 28 June 2012

                                                         കഥ                                                  
                                                        താജ്
                                         ഇസ്മത്ത് ഹുസൈന്‍
       എന്റെ പ്രണയ സഖി പറഞ്ഞു.ആഗ്രയില്‍ പോയാല്‍ എനിക്കൊരു താജ്.
“നിന്റെ ഓര്‍മ്മക്ക് ഞാനൊരു താജ് പണിയാം.” ഞാന്‍ പറഞ്ഞു.
“എന്റെ മരണമാണോ നിങ്ങളുടെ മോഹം.”
മരണം മോചനവും ലയനവുമാണ്.പ്രണയത്തിന്റെ ലഹരിയിലുള്ള ലയനമാണ് താജ്. താജില്‍ നീയും ഞാനുമില്ല. നീ മാത്രം. പ്രണയമാകുന്ന നീ മാത്രം. ഒരു മഴത്തുള്ളിയായി നീയാകുന്ന സമുദ്രത്തില്‍ ലയിക്കാന്‍ ഞാനിതാ വരുന്നു. നിന്റെ ഹൃദയം തുറന്ന് എന്നെ സ്വീകരിച്ചാലും. നമുക്ക് ഒന്നായി ഒരു താജാകാം.
“പോ മനുഷ്യാ, അങ്ങോട്ട് മാറിക്കിടക്ക്, ഇത്രയും പ്രയമായിട്ടും നാണമില്ലാത്തൊരുമനുഷ്യന്‍.”
നരച്ച് കഷണ്ടണ്‍ി കയറിയ തലയില്‍ വിരലുകളോടിച്ച് വിങ്ങുന്ന ഹൃദയവുമായി അയാള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
കുട്ടിയെ ഉറക്കാന്‍ ശ്രമിച്ച അവള്‍ കുട്ടി ഉറങ്ങാന്‍ തുടങ്ങിയതോടെ തിരിഞ്ഞുകിടന്ന് അവളും ഉറങ്ങാന്‍ തുടങ്ങി.

Monday 14 November 2011

                                                                              കവിത
                         ഹരം ഉള്ള ബരുത്തം
                        ഇസ്മത്ത് ഹുസൈന്‍

മേലാവായി അന്തിക്ക് കാണിണ്ടേരം
നുക്കാതെ ഫുവ്വത് എന്നുംങ്ങാഞ്ഞ
ന്നാം അന്നാ കരളിന ഉളളിള പിടച്ചില്‍
അമക്കിപ്പിടിച്ചോണ്ട് ളച്ചതാഞ്ഞ
ഇന്നാ ചിരി മെല്ലെ കണ്ട് പുവ്വാല്‍
അന്നാ എല്ലാ ബരുത്തായും തീരുംങ്ങാഞ്ഞ
ഫിരിശം നിറച്ച ഇന്നാ ഉള്ളേക്ക്
മരുവോനായി ന്നാം ബരുവാനാഞ്ഞ
ന്നീം നുക്കാതെ ഫോണ്ട ശാമത്തെല്ലം
ബലിയബാറെ ബരുത്തം ഉണ്ടാഞ്ഞയിലോ
ന്നാം ബിട്ട ഫിരിശത്ത കോല്‍വായം ഫസ്ക്കി
ഇരുട്ടത്ത് നിന്ന് കരയിണ്ടയിലോ
പൊട്ടിമറിഞ്ഞോണ്ട് കരയിണ്ട കടലിന
കൂടനെ ശൊല്ലിയ മുശിപ്പ് കേട്
അഹറബിന ഉള്ളിണ്ട് ബീശിണ്ട കാറ്റും
ബരുത്തം അമക്കി കടന്ന് പുവ്വ
ഹുജ്റായീളും നര്‍ച്ച ബച്ചേച്ച് ബന്ന
കോല്‍വായം ഫസ്ക്കി ചിരിച്ചേലയിലോ
ഉര്ചിരി ഫുഞ്ചിരി ആയി പറന്നോണ്ട്
ബന്നൂട്ടും കരളേക്കിളിഞ്ഞ് കളേ
നിസ്ക്കത്തിരം മിന്നിണ്ട ഫോലെ
മെല്ലെപ്പിടിച്ച് ശിനക്കിയൂട്
ആക്കും കാട്ടാത്ത അഹമിയം നന്നാ
ഉള്ളില്‍ അമക്കി ഫിടിക്കും ഇലോ

ലക്ഷദ്വീപ് സാഹിത്യം കുറേക്കാലം ഉറങ്ങിക്കിടക്കുകയായിരുന്നു.
                                         യു.സി.കെ.തങ്ങള്‍

കില്‍ത്താന്‍: ലക്ഷദ്വീപ് സാഹിത്യം കപറേക്കാലമായി ഉറങ്ങിക്കിടക്കുകയായിരുന്നു എന്നും ദ്വീപിന്റെ സംസ്കൃതിക്കിണങ്ങുംവിതം ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന് അത് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്നും യു.സി.കെ.തങ്ങള്‍ പ്രസ്താവിച്ചു. കില്‍ത്താന്‍ദ്വീപില്‍ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പത്രം നടത്തിയതിന്റെ പേരില്‍ ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജയിലില്‍വരേ കിടക്കേണ്ടി വന്നു എന്നും തങ്ങള്‍ തുറന്നടിച്ചു.
 ലക്ഷദ്വീപിലെ പഴഴ സാഹിത്യ മൂല്യമുള്ള ഒരു കൃതിപോലും നഷ്ടപ്പെടാത്ത വിതം സൂക്ഷിക്കാനുള്ള നടപടികള്‍ സാഹിത്യ സംഘം സ്വീകരിക്കുമെന്ന് യോഗത്തില്‍ അദ്യക്ഷനായിരുന്ന സംഘം പ്രസിഡന്റ് ഡോ.ഹനീഫാക്കോയ പറഞ്ഞു.
 വിദ്യാര്‍ത്ഥിയായിരുന്നകാലം മുതല്‍ ദ്വീപുമായി ബന്ധമുണ്ടായിരുന്ന തനിക്ക് ഇപ്പോഴാണ് ദ്വീപില്‍ കാലുക്കുത്താനായതെന്ന് കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ കെ.പി.കുഞ്ഞിമൂസ സമ്മേളനത്തില്‍ പറഞ്ഞു. ചോദ്യങ്ങളും സമ്മാനങ്ങളും ഫലിതങ്ങളും കൊണ്ട് കുഞ്ഞിമൂസക്ക സമ്മേളനത്തെ ക്കൈയ്യിലെടുത്തു.
 ഖല്‍ബില്‍ കൊണ്ട് നടന്ന ദ്വീപ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനായതിലുള്ള സന്തോഷത്തിലായിരുന്നു എഴുത്തുകാരനായ ഹസ്സന്‍ വാഡിയിലും സലാഹുദ്ദീന്‍ അയ്യൂബിയും മനശാസ്ത്ര വിദക്ദ്ധന്‍ ശാനവാസും സമ്മേളനത്തില്‍ സംസാരിച്ചത്.
 ഒരുപാട് കാലം ഉള്ളില്‍ കൊണ്ട് നടന്ന ദ്വീപിലെ ഗൃഹാതുരത്ത്വം അനുഭവിപ്പിക്കാനായ മൂന്ന് ദിവസങ്ങളായിരുന്നു ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയതെന്ന് ഡോ.സി.ജി.പൂക്കോയ സമ്മേളനത്തില്‍ സന്തോഷം പങ്ക് വെച്ചു.
 കിളുത്തനിലെ കാവ്യ പ്രപഞ്ചം എന്ന കെ. ബാഹിര്‍ രചിച്ച പുസ്തകം യോഗത്തില്‍ പ്രകാഷനം ചെയ്തു. സംഘം സെക്രട്ടറി ഇസ്മത്ത് ഹുസൈന്‍ യോഗത്തിന് സ്വാഗതം ആശംസിച്ചു.
 കോരിച്ചൊരിയുന്ന മഴഴത്തും പിരിഞ്ഞ് പോകാത്ത ജനക്കൂട്ടത്തിന് കെ.ബാഹിര്‍ നന്ദി രേകപ്പടുത്തി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കലാസാഹിത്യ പരിപാടികളില്‍ വിജൈകളായവര്‍ക്ക് കില്‍ത്താന്‍ദ്വീപ് ഗ്രാമ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സമ്മാനങ്ങള്‍ നല്‍കി.

Tuesday 25 October 2011

മധുരിക്കും ഓര്‍മ്മകള്‍- ചമയം ഹാജാഹുസൈന്‍(ചെറുകഥ)

തിങ്കിളിമാതം പൂനിലാവ് വാരിവിതറിയ രാത്രി. കിട് വ്മേഞ്ഞ ഓലപ്പുരയുടെ മുറ്റത്ത് കയറ്റ് കട്ടിലില്‍ വിരിച്ച മുസല്ലയില്‍ മലര്‍ന്ന് കിടക്കുന്ന പീപ്പിക്കുഞ്ഞ്. ബലിയമ്മാ, ബിയ്യുമ്മാ, ഇത്താത്താ, ബീത്താത്താ തുടങ്ങി സകല ഉമ്മമാരുടെയും സമ്മേളന വേദി. കുളിക്കരയില്‍ തര്‍വത്തക്കഞ്ഞി വെച്ചതും വലിയകോലോടം വരാന്‍ വൈകിയതിന് കാറ്റ് വിളിച്ചതും എല്ലാം ഇവിടെ ചര്‍ച്ചാ വിഷയമാണ്. അങ്ങിനെ ആകാഷവാണി കില്‍ത്താനിലെ തല്‍സമയ സംപ്രേക്ഷണം ശ്രവിച്ച് ഞാന്‍ പീപിക്കുഞ്ഞിനടുത്ത് കിടന്നു.
വെണ്‍മുകില്‍ തുണ്‍ുകള്‍ക്കിടയില്‍ തിങ്കിളിമാതന്‍ ഓടിനടക്കുന്നതും എണ്ണിയാല്‍ ഒടുങ്ങാത്ത നക്ഷത്ര കജിലമായ ആകാശവും നോക്കി കിടക്കാന്‍ രസം തോന്നി. ഇടക്കിടെ ബലിയുമ്മാ മാനത്തെ തിങ്കിളിമാത്തെ നോക്കി കൈകൊണ്‍് തിരുകുന്നത്പോലെ ചില ആംഗ്യങ്ങള്‍ കാണിക്കുകയും
തിങ്കിളിമാതന്‍ തിക്കത്തെ
നാക്കുര് മാല നിക്കുര്മാല
കുര്‍ക്കി കുര്‍ക്കിത്താട്ടൂട്
എന്ന് പറഞ്ഞ് ഓമനക്കുഞ്ഞിനെ ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നു. അപ്പോള്‍ അവന്റെ ചെഞ്ചുണ്‍ില്‍ പുഞ്ചിരി വിരിയുന്നതും അവന്‍ കരണം മറിയുന്നതും കാണാന്‍ നല്ല രസമായിരുന്നു.
ബില്ലത്തിനപ്പുറത്ത് തിരമാലകള്‍ തലകുത്തിമറിഞ്ഞ് പാല്‍കടല്‍ വിതറിത്തിരിച്ച്പോകുന്നതും ഒരു കാര്‍മേഘം ഉരുണ്‍ുകൂടുന്നതും കാണാമായിരുന്നു. പെട്ടെന്ന് തോടിന്റെ ഭാഗത്ത് നിന്ന് ശക്തമായൊരു കാറ്റ് വീശിയടിച്ചു. ആവി ഉമ്മാ പൈതലിനെയും എടുത്ത് വേഗം വീടിനുളളിലേക്ക് ഓടി. പക്ഷെ ഞാനോടിയില്ല. തെങ്ങിന്‍ തലകള്‍ കാറ്റില്‍ ചാഞ്ചാടുന്നതും കടലിളകിമറിയുന്നതും കണ്‍ാസ്വദിക്കുവാന്‍ എനിക്ക് രസം തോന്നി.
കൌങ്ങുംതല ഇളിഞ്ഞിന എല്ലാരും ഉളളേക്ക് കടന്ന്കളേ- മേലാബായില്‍ നിന്ന് മാമാക്കുന്നി ഉവ്വാ വിളിച്ച് പറഞ്ഞു. ശവരിക്കടവില്‍ നിന്ന് ചൂവം ശേഖരിച്ച് ശവരിക്കുളിയില്‍ തീവെച്ച് ഫറവചുട്ട്കൊണ്‍ിരുന്ന ബാലുവക്കാരും. ഉമ്മാച്ചോറ്റുപ്പില്ല ചൊല്ലിക്കളിച്ച് കൊണ്‍ിരിക്കുന്ന കുട്ടികളുമെല്ലാം വീട്ടിലേക്കോടി. അല്ലാ കൌങ്ങും തല ഇളിഞ്ഞ്ന മുറിച്ച് താപ്പാം ഫങ്കാക്കാ ഉവ്വായ ബിളിയല്ലാ. കോക്കാക്കാ വിളിച്ച് പറഞ്ഞപ്പോള്‍ ആരോ ഹൈദര്‍ പളളിയിലേക്കോടി.
അറിയപ്പെടുന്ന ഒരു പണ്‍ിതനും സമൂഹത്തില്‍ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുമാണ് ക്വാപ്പാ എന്ന് ഞാന്‍ വിളിക്കുന്ന ഫങ്കാക്കാ ഉവ്വാ. ക്വാപ്പാ പളളിയില്‍ നിന്ന് ഫാഞ്ഞ് വന്ന് ഉര് കുന്നിക്കത്തിയും ഇട്ത്ത് മേലാബായിക്ക് മറിഞ്ഞ്നിന്ന് എന്തോ ഓതിക്കൊണ്‍് തലയെമുറിക്കുന്നു.
ഇതേസമയം തോട്ടിനപ്പുറത്ത് പാമ്പ് കപ്പല്‍ പുവ്വശെടിപോലെ നേരിയ ഒരു ശെടി കടലിലേക്ക് താഴ്ന്നിറങ്ങിക്കൊണ്‍ിരിന്നു. ക്വാപ്പാ തന്റെ മന്ത്രോച്ചാരണം നടത്തി കുന്നിക്കത്തികൊണ്‍് കൌങ്ങും തലയെ മുറിച്ച് വീഴ്ത്തി.തോട്ടിനപ്പുറത്ത് കടലിലേക്ക് ചാഞ്ഞിറങ്ങിയ തായിക്കാണുന്ന ചെടിക്കഷ്ണത്തെയാണ് കൌങ്ങുംതല എന്ന് പറയുന്നത്. കടപ്പുറത്തെ എന്റെ ഓലപ്പുരയുടെ മുറ്റത്ത് നിന്നാണ് ക്വാപ്പാ കൌങ്ങുംതല അരിഞ്ഞ് വഴ്ത്തിയത്. ഇത്ര ദൂരെയുളള ഒരു സാധനത്തെ കിലോമീറ്ററുകള്‍ക്കകലെ നിന്ന് എങ്ങിനെ മുറിക്കുവാന്‍ കഴിയുന്നു എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്‍്. അതൊക്കെ മന്ത്രത്തിന്റെ അപാര ശക്തി എന്നെ പഫയാനൊക്കൂ. എന്തായാലും ടി.വി ഓഫാക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍പോലെ ക്വാപ്പായുടെ കുന്നിക്കത്തിക്കും എന്തോ ശക്തിയുണ്‍്. അതോടെ കാറ്റ് ശമിച്ച് തുടങ്ങി. എങ്കിലും മഴ തിമര്‍ത്ത് പെയ്തു. അടിച്ച് വീശുന്ന കാറ്റില്‍ മഴ വീടിനകത്തേക്ക് പാറി. ഇറയത്തെ ഇറ്റിറ്റ് വീഴുന്ന വലിയ മഴത്തുളളികള്‍ കാണാന്‍ ബഹുരസം. ആകാശം പൊട്ടിപ്പിളരുന്നതുപോലെ മിന്നലും ഇടിയും തുടങ്ങി.
കുഞ്ഞിനെ പുതച്ച്കിടത്തി അതിനടുത്ത് എന്നോട് കിടക്കാന്‍ പറഞ്ഞു. കിടക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. അപ്പോള്‍ തൈവി ഉമ്മാ പറഞ്ഞു.
ഫണ്‍ുരുമ്മാ പുപ്പുരയില്‍
ഫറവ ഞാലി മുട്ടയിട്ട്
ചൂട്ടിരിപ്പാന്‍ പുവ്വമക്ക
കണ്‍െടുത്ത് ചുട്ട് തിന്ന്
അവിടെ നിന്നാരോ വിളിച്ച്
ഫണ്‍ാരസൂപ്പയേ....
അതൊന്നും ശ്രദ്ധിക്കാത്തമട്ടില്‍ ഞാന്‍ മഴയത്ത് ഓടിക്കളിച്ച് കൊണ്‍ിരുന്നതിനാല്‍ തൈവി ഉമ്മാ ദേശ്യത്തില്‍ പറഞ്ഞു അല്ലാ കുരു കുര്ത്തം കെട്ടോനെ കടന്ന് കളേ ഉള്ളേക്ക്.
അപ്പോഴേക്ക് ബലിയമ്മാ കഥ പറയാന്‍ തുടങ്ങിയിരുന്നു. ഫണ്‍്പ്പണ്‍്പ്പോലോ ഉരുമ്മായിക്കും ബാപ്പായിക്കും കൂടി രണ്‍് മക്ക ഉണ്‍ാഞ്ഞ. ഒന്നിനപ്പേരും കാവലോംകാക്കാ മറ്റിയോനാപ്പേര് കക്കിടമുടയോം. അയിനാ ഇളയോം ശവികൊട്ടി. കഥ പിന്നെയും തുടര്‍ന്നു. അങ്ങിനെ കര്‍ക്കിട മാസത്തെക്കുളിരില്‍ കഥയും കേട്ട് ബലിയമ്മായേയും മുട്ടിച്ച് കണ്ണും പൊത്തി ഞാല്‍ കിടന്നു.
പെട്ടന്നൊരു ശബ്ദം കേട്ടത്പോലെ തോന്നി ചിന്തകളുടെ മാസ്മരലഹരിയില്‍ നിന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. ടി.വി യില്‍ ക്രിക്കറ്റ് കളിനടക്കുന്നു. യുവരാജ് സിങ് അടിച്ച സിക്സറിന്റെ ബഹളം. പെട്ടെന്ന് ഉണ്‍ായ ദേശ്യത്തില്‍ ഞാന്‍ ടി.വി ഓഫാക്കി. ടി.വി യോടും ക്രിക്കറ്റിനോടും സകലമാന പുരോഗമനങ്ങളോടും എനിക്ക് വെറുപ്പ് തോന്നി. സായിപ്പന്‍മാര്‍ പണ്‍് കാട്ടിക്കൂട്ടിയ ഏതോകോപ്രായങ്ങള്‍ പരിഷ്ക്കാരം എന്ന് കരുതിയ യുവതലമുറയെ ഞാന്‍ മനസ്സാ ശപിച്ചു.
പണ്‍് മുഹിയുദ്ധീന്‍ പളളിക്കുളത്തില്‍ അന്തക്കുന്തച്ചാര്‍ മുതിരക്കറി എന്ന് ചൊല്ലി തര്‍ക്കിച്ച് നീന്തിയതും- ചളളക്കാപിളളക്കാ ആരെടുക്കും ഞാനെടുക്കും എന്ന് പറഞ്ഞ് ഒരു ഇട്ടാട്ടത്തിന് വേണ്‍ി പടവെട്ടിക്കളിച്ചതും പിന്നെ കടപ്പുറത്ത് ബാളകുലേക്കല്‍, ഇര്ട്ട് മറയല്‍, എട്ട്കളി, കോട്ടകളി തുടങ്ങിയ പഴയകാല കളികളിലൂടെ എന്റെ ചിന്ത ഊളിയിട്ട് നടന്നു.
അന്നൊക്കെ ഓത്തമ്പലത്തെ മുക്രിയെ കണ്‍ാലും, കീഫ്റബേധം പടിപ്പിക്കിണ്‍ മാഷ്മാരെ കണ്‍ാലും ബഹുമാന പുരസരം ദൂരെ നിന്ന്തന്നെ വഴിമാറി പോകുമായിരുന്നു.
ഇന്നിപ്പോള്‍ സായിപ്പ് സംസ്കാരത്തിന്റെ വേലിയേറ്റത്തില്‍ ക്രക്കറ്റും കളളും കളവും വര്‍ദ്ധിച്ചു. കൌങ്ങുംതല ഇറങ്ങുന്നില്ലാ, രാക്കഥകള്‍ കേള്‍ക്കാറില്ലാ, ഉര്ളച്ചോറുണ്‍ാക്കി ഒന്ന് ഓത്ത് കിട്ടുവാം, ഒന്ന് സ്വര്‍ഗ്ഗം കിട്ടുവാം എന്ന് പറഞ്ഞ് ഭക്ഷണം കഴിപ്പിക്കുന്ന ഉമ്മമാരും സുബഹി നിസ്ക്കാരത്തിന് വിളിച്ചെഎണീപ്പിക്കുന്ന ബാപ്പമാരും ഇന്നില്ലാ. ബാപ്പമാര്‍ ഉറങ്ങി എണീക്കുന്നത് ഹോട്ടലില്‍, മക്കള്‍ ചുണ്‍ില്‍ വിരിയുന്ന കഞ്ചാവിന്‍ കുറ്റിയുടെ മായാവലയത്തില്‍ എവിടയോ മസ്ത് പിടിച്ചുറങ്ങുന്നു.
കാലത്തെ ഗതികെട്ട മാറ്റത്തെ ശപിച്ച് ടി.വിക്ക് മുന്നില്‍ നിന്ന് ഞാന്‍ മെല്ലെ കടപ്പുറത്തേക്ക് നടന്നു.